ദോഹ:ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) പുകയില നിയന്ത്രണ കേന്ദ്രത്തിന്
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ)
2025 ലെ ലോക പുകയില വിരുദ്ധ ദിന അവാർഡ്.
പുകയില ഉപയോഗം കുറയ്ക്കുന്നതിലും ഖത്തറിലെയും കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെയും പൊതുജനങ്ങളെ എല്ലാത്തരം പുകയില ഉപയോഗവും ഉപേക്ഷിക്കാൻ സഹായിക്കുന്നതിലും കേന്ദ്രം നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെമുൻ നിറുത്തിയാണ് അവാർഡ്. രണ്ടാം തവണയാണ് ഈ അവാർഡ് ലഭിക്കുന്നത്.
2021 ൽ അവാർഡ് ലഭിച്ചിരുന്നു.എച്ച്എംസിയുടെ മെഡിക്കൽ സർവീസസ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറും മെഡിസിൻ വകുപ്പ് ചെയർമാനുമായ ഡോ. ......
ദോഹ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ
ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന യോഗാദിനാചരണത്തിൽ
1500-ലധികം യോഗാഭ്യാസികളും അധ്യാപകരും നയതന്ത്രജ്ഞരും വിദ്യാർത്ഥികളുംപങ്കെടുത്തു.യോഗ ക്വിസ്, യോഗ ആസന മത്സരങ്ങൾ, റിഥമിക് യോഗയിലെ ആകർഷകമായ പ്രകടനങ്ങൾ, യോഗ നൃത്തം, ധ്യാന സെഷൻ, ഗൈഡഡ് കോമൺ യോഗ പ്രോട്ടോക്കോൾ സെഷൻ എന്നിവയും അരങ്ങേറി.
ഖത്തറിലെ വിവിധ സ്കൂളുകളും സ്ഥാപനങ്ങളും പരിശീലന യോഗ സെഷനുകളും നടത്തി. മൊത്തത്തിൽ, യോഗയുടെ സാർവത്രിക ആകർഷണം, എല്ലാവർക്കുമിടയിലുള്ള പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, ആരോഗ്യം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവയ്ക്കായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതഅടയാളപെടുത്തുന്ന തായിരുന്നു
ഇന്ത്യൻ സ്പോർട്സ് സെന്ററുമായും ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുമായും സഹകരിച്ച് ഇന്ത്യൻ എംബസിയാണ് പരിപാടി സംഘടിപ്പിച്ചയോഗാദിനാചരണം.പ്രധാനമന്ത്രി
നരേന്ദ്ര മോദിയുടെ മുൻകൈയിൽ 2014-ൽ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിലൂടെയാണ് അന്താരാഷ്ട്ര യോഗ ദിനം സ്ഥാപിതമായതെന്ന്ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അനുസ്മരിച്ചു. ......
ദോഹ: ഖത്തറിലെ വായുവിലും ജലാശയങ്ങളിലുമുള്ള റേഡിയേഷന് അളവിൽ
ആശങ്കപെടാനില്ലെന്ന്
അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ദേശീയ റേഡിയേഷന് മോണിറ്ററിംഗ് ആന്‍ഡ് ഏര്‍ലി വാണിംഗ് നെറ്റ്വര്‍ക്ക് വഴി രാജ്യത്തെ കര, സമുദ്ര സ്റ്റേഷനുകള്‍ റേഡിയേഷന് അളവ് നിരീക്ഷിക്കുകയും റേഡിയേഷന് അളവില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടായാല്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. ......
ദോഹ: വാണിജ്യ ബന്ധം ശക്തി പെടുത്തുന്നതിന്റെ ഭാഗമായിഇന്ത്യയിൽ നിന്നും ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ
IGTD EXIM ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി സംഘത്തിന് സ്വീകരണം നൽകി.
അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും ഇന്ത്യൻ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള IGTDയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിരുന്നു
ദോഹയിലെ ഇന്ത്യൻ എംബസിയുമായി ഏകോപിച്ചു കൊണ്ട്
ജൂൺ 16 മുതൽ 19 വരെ
നടന്ന
സന്ദർശനം. സുഗന്ധദ്രവ്യങ്ങൾ, ധാന്യങ്ങൾ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങൾ, ഫ്രോസൺ ഫുഡ്, കോൺഫെക്റ്റ് ഒണറി എന്നിവയുൾപ്പെടെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന 11 കമ്പനികളിൽ നിന്നുള്ള പ്രതിനിധികളാണ് ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കെറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷന്റെ അവസാന ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ സുതാര്യമായ ലക്കി ഡ്രോ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.ബമ്പർ സമ്മാനമായ പുതിയ മോഡൽ ജെറ്റൂർ T2 കാർ വിജയിയെയും 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസിനായുള്ള 10 ഭാഗ്യശാലികളെയും ആണ് തിരഞ്ഞെടുത്തത്. മൂന്നു മാസക്കാലമായി നീണ്ടുനിന്ന ഈ മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് മൊത്തം QAR 200,000 കാഷ് പ്രൈസും ബമ്പർ സമ്മാനമായി ജെടൂർ കാറും നേടാനുള്ള അവസരം ഗ്രാൻഡ് മാള്‍ ഒരുക്കിയിരുന്നു. ......
ദോഹ: ദോഹയുടെ ഹൃദയധമനിയായിഅറിയപ്പെടുന്ന പഴയ ദോഹ തുറമുഖംപുതുമയോടെ ഔദ്യോഗികമായി തുറന്നു. ഹോട്ടലിനും വാട്ടർഫ്രണ്ട് അപ്പാർട്ടുമെന്റുകൾക്കും അടുത്തുള്ള മിന പൂളിലാണ് പുതിയ കടൽത്തീര തുറമുഖം.
സന്ദർശകർക്കും
യോട്ട് ഉടമകൾക്കും, അതിഥികൾക്കും, കഫേ പോലുള്ള വിവിധ ഘടകങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ പങ്കാളികൾക്കും ആഡംബരത്തിനും വിനോദത്തിനുമുള്ള
അസാധാരണമായ അനുഭവം പ്രധാനംചെയ്യുമെന്ന് പഴയ ദോഹ തുറമുഖത്തിന്റെ സിഇഒ എഞ്ചിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.പ്രാദേശികവും അന്തർദേശീയവുമായ സമൂഹങ്ങളെയും സമുദ്ര ടൂറിസത്തിന്റെ ആവശ്യകതയെയും ബന്ധിപ്പിക്കുന്ന ഓൾഡ് ടൗൺ ദോഹയുടെ വിശാലമായ ദൗത്യവുമായി ഈ ഉദ്ഘാടനം അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ......

ദോഹ: ദോഹയെ ബാവുളിന്റെ ആത്മസംഗീതാർദ്രമാക്കി ശാന്തിപ്രിയ.കബീറിന്റെയും, രവീന്ദ്രനാഥടാഗോ റിന്റെയും, അക്കാ മഹാദേവിയുടെയും, ബസവണ്ണ യുടെയും നാരായണഗുരുവിന്റെയും വരികളും കച്ചിലെ പാട്ടുകളും ഹിമാലയത്തിലെ പാട്ടുകളുമെല്ലാം കോർത്തിണക്കിയ സംഗീതസായാഹ്നം ആസ്വാദകരെ വിസ്മയഭരിതമാക്കി.ബാവുൾസംഗീതത്തോടൊപ്പം അതിരുകളും മതിലുകളുമില്ലാത്ത സംസ്കാരങ്ങളുടെ ഒരു സമന്വയം കൂടിയാണ് ശാന്തിപ്രിയയുടെബാവൂൾ സംഗീതം.സഞ്ചാരികളായ മഹാത്മാക്കളുടെ സംഗീതമാണ് ബാവുൽ എന്നു വിശ്വസിക്കുന്ന ബാവുൽ ഗായകരെപ്പോലെ അതേ ആത്മസംഗീതത്തെ നെഞ്ചിലേറ്റിയാണ് ഓരോ പാട്ടും ബാവൂൾ സംഗീതത്തിൽ ശാന്തിപ്രിയ ആലപിച്ചത്.
അടയാളം ഖത്തർ സംഘടിപ്പിച്ച 'ഏക്താര' ബാവൂൾ സംഗീതത്തിന്റെ ആലാപനസദസിന് സാക്ഷ്യം വഹിച്ച ഐഡിയൽഇന്ത്യൻ സ്കൂളിലെ അൽ ഖമർഹാൾ ആസ്വാദകരുടെ ബാഹുല്യം കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.
ബംഗാളി സാരിയിൽ ബംഗാളി സ്ത്രീകൾ ധരിക്കുന്ന പ്ലാസ്റ്റിക് വളയണിഞ്ഞ്
ഒരുതന്തി വാദ്യവും, ഒരു താളവാദ്യവും ഉപയോഗിച്ചു കൊണ്ട് ബംഗാളി,ഹിന്ദി, കന്നഡ,മലയാളം തുടങ്ങിയ ഭാഷകളിൽ അതിമനോഹരമായ
ശബ്ദമധുരിമ
സദസ്യരിലേക്ക് ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തി. പാദ ചലനങ്ങൾ ഉണർത്തുന്ന ചിലങ്ക നാദം അകമ്പടിയായി.
ബാല്യത്തിൻ്റെ മണവും മസൃണതയും തുളുമ്പുന്ന
"പൂഴി കളിക്കെന്റെ കുഞ്ഞേ...
പൂമരം പോലെ ആടൂ കുഞ്ഞേ..."എന്നഗാനവും,
ആടുപാമ്പേ! പുനം തേടു പാമ്പേ! യരുളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! എന്ന
ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ട് തുടങ്ങിയ
മലയാളത്തിലെ വരികൾക്ക് ബാവുൽ സംഗീതത്തിലൂടെആത്മനിർവൃതി പൂണ്ട് ശാന്തിപ്രിയഅക്ഷരാ ർത്ഥത്തിൽ വേറിട്ട അനുഭവമാണ് പകർന്നത്.ആലാപന ത്തിനു ശേഷം ശാന്തി പ്രിയ സദസ്സുമായി സംവദിച്ചു. തൻസീംകുറ്റ്യാടി മോഡറേ റ്ററായിരുന്നു.
പശ്ചിമബംഗാളിൽ നിന്നുള്ള ബാവുൾ സംഗീതജ്ഞയായ പാർവതി ബാവുളിന്റെ ശിഷ്യയാണ്.അന്തരിച്ച എഴുത്തുകാരനായ കെ. ......

ദോഹ:അന്താരാഷ്ട്രനിലവാരത്തിൽ സജ്ജമാക്കിയ
ദോഹയിലെ ദാൽ അൽ ഹമാംപാർക്ക്പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
നവീകരിച്ച പാർക്ക് കഴിഞ്ഞദിവസമാണ്
മുനിസിപ്പാലിറ്റി മന്ത്രാലയം വീണ്ടും തുറന്നത്. പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) സഹായത്തോടെയാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാർക്ക് നവീകരിച്ചത്.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി മന്ത്രാലയത്തിന്റെ 2024–2030 പദ്ധതിയിൽ ഉൾപെടുത്തിയാണ് പാർക്ക് പുതമയോടെ കൂടുതൽ സൗകര്യങ്ങൾ ക്രമീകരിച്ചത്.
കുട്ടികൾക്കായി നാല് പ്രത്യേക കളിസ്ഥലങ്ങൾ
900 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ (ദാൽ അൽ ഹമാം തിയേറ്റർ).
കമ്മ്യൂണിറ്റി പരിപാടികൾക്കായി സെലിബ്രെഷൻ ഏരിയയും മൾട്ടി-പർപ്പസ് ഹാളും,390 മീറ്റർ നീളമുള്ള ഒരു ജോഗിംഗ് ട്രാക്ക്, മൂന്ന് ഔട്ട്ഡോർ ഫിറ്റ്നസ് ഏരിയകൾ, ബാസ്കറ്റ്ബോൾ കോർട്ട്,
മൂന്ന് ഫുഡ്, ഡ്രിങ്ക്സ് കിയോസ്ക്കുകളും കഫേയും,സന്ദർശകർക്കായി 220 പാർക്കിംഗ് സ്ഥലങ്ങൾഎന്നിവയോടെ യാണ് പാർക്ക് നവീകരിച്ചത്.
എല്ലാവർക്കുംഎളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർത്ഥനാ മുറികൾ
പാർക്ക് മാനേജ്മെന്റിനും അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർക്കും വേണ്ടിയുള്ള ഒരു കെട്ടിടവവും, ഭിന്ന ശേഷി ക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ
കുടുംബാംഗങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലങ്ങൾ, ആധുനിക ടോയ്ലറ്റുകൾ, വാട്ടർ ടാങ്ക്, പവർ സ്റ്റേഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. ......